വനപക്ഷത്തിനല്ല, ജനപക്ഷത്തിനാണ് മുൻതൂക്കം നൽകേണ്ടതെന്ന് മന്ത്രി ഷിബു ബേബി ജോൺ

വനപക്ഷത്തിനല്ല, ജനപക്ഷത്തിനാണ് മുൻതൂക്കം നൽകേണ്ടതെന്ന് മന്ത്രി ഷിബു ബേബി ജോൺ
Jun 1, 2026 11:10 AM | By PointViews Editor

ഇടത്തേക്ക് താമര പോലെ ചാഞ്ഞു പോയ കേരളത്തിലെ മാധ്യമങ്ങൾ മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞ വാക്കുകളെ കണ്ടതായി പോലും ഭാവിച്ചില്ല. ചിലർ പേരിനെന്തോ കൊടുത്ത് വാർത്ത വരുത്തിയെന്നാക്കി രംഗം വിട്ടു. നാട്ടിലെ ഓൺലൈൻ ചാനലുകളും മാധ്യമങ്ങളും വാർത്താ ചാനലുകളും വിഷയം കണ്ടതായി പോലും ഭാവിച്ചില്ല. കേരളത്തിലെ പ്രമുഖമായ എല്ലാ കർഷക സംഘടനകളെയും അവയുടെ പ്രതിനിധികളെയും വിളിച്ചു ചേർത്ത് വനം വകുപ്പ് മന്ത്രി ഷിബു ബീബി ജോൺ യുഡിഎഫ് സർക്കാരിൻറെ വനം കർഷക ബന്ധം സംബന്ധിച്ച യോഗം സംഘടിപ്പിച്ചിരുന്നു. ഈ യോഗത്തിൽ പങ്കെടുത്ത് ആദ്യാവസാനം കർഷക സംഘടനകളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും കേട്ടറിയുകയും ഉദ്യോഗസ്ഥരുടെ നിലപാടുകൾ ചോദിച്ചറിയുകയും ചെയ്ത ശേഷമാണ് ഷിബു ബേബി ജോൺ നയം കൃത്യമായി വ്യക്തമാക്കിയത് അദ്ദേഹം പറഞ്ഞത് ഇത്ര മാത്രമാണ്, മനുഷ്യനാണ് സമൂഹത്തിലെ പ്രമുഖ സ്ഥാനം നൽകേണ്ടത് മറ്റുള്ളതെല്ലാം അതിനു ശേഷം വരുന്നത് മാത്രമാണ്. സംസ്ഥാനത്ത് സംബന്ധിച്ചിടത്തോളവും നാടിനെ സംബന്ധിച്ചിടത്തോവും വനം വകുപ്പും കർഷകരും തമ്മിൽ നല്ല ബന്ധവും സഹവർത്തിത്വവും ഉണ്ടായിരിക്കണം. അവിടെ കർഷകനും ജനത്തിനും ആണ് പ്രാധാന്യം. വനപാലകരും ഉദ്യോഗസ്ഥരും കർഷകർക്കും ജനങ്ങൾക്കും അനുകൂലമായ നിലപാടുകളും സ്വീകരിക്കുകയും സഹകരിക്കുകയും ചെയ്തു മുന്നോട്ടു പോകണം. അല്ലാത്തവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഷിബു ബേബി ജോൺ പ്രഖ്യാപിക്കുകയും ചെയ്തു. കർഷകർ അവതരിപ്പിച്ച വിഷയങ്ങളിൽ ചില തീരുമാനങ്ങൾ സ്വീകരിക്കുകയും അവ അവിടെ തന്നെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്തായിരിക്കണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി എന്നും എന്തിനാണ് ഒരു ഭരണാധികാരി പ്രാധാന്യം നൽകേണ്ടതെന്നും കൃത്യമായി വ്യക്തമാക്കുന്നതാണ് മന്ത്രി ഷിബു ബേബി ജോണിന്റെ നിലപാടുകളും ആശയങ്ങളും. ഇക്കാര്യം വ്യക്തമായി പറയാൻ ഇടത്തോട്ടും താമരയിലോട്ടും ചാഞ്ഞ് നിൽക്കുന്ന മലയാളം മാധ്യമങ്ങൾക്ക് വലിയ വിഷമമാണ്. ഉദ്യോഗസ്ഥരാകട്ടെ ആരെയും അറിയിക്കാതെ ഈ വിഷയങ്ങൾ പൂഴ്ത്തി വെക്കാനാണ് ശ്രമിച്ചത്. അതിനാൽ തന്നെ പോയിൻ്റ് വ്യൂസ് ഇക്കാര്യം കൃത്യമായി ജനങ്ങൾക്ക് മുൻപിൽ അറിയിക്കുകയാണ്.


വനം-പരിസ്ഥിതി മന്ത്രിമാരുമായി കിഫ പ്രാഥമിക ചർച്ച നടത്തി

പുതിയ വനം മന്ത്രി ഷിബു ബേബി ജോൺ, വൈദ്യുതി-പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ് എന്നിവരുമായി കർഷക സംഘടനയായ കിഫ (KIFA) ഭാരവാഹികൾ വനം-പരിസ്ഥിതി വിഷയങ്ങളിൽ പ്രാഥമിക ചർച്ചകളും നടത്തി.


വനം-വന്യജീവി വിഷയങ്ങളിൽ തികച്ചും തുറന്ന സമീപനമാണ് സർക്കാരിനുള്ളതെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ വ്യക്തമാക്കി. വനം വകുപ്പ് കർഷകരെ ഒരിക്കലും ശത്രുക്കളായി കാണുന്നില്ലെന്നും, മലയോര മേഖലയിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് എല്ലാ വിഭാഗങ്ങളുമായി ചർച്ച ചെയ്ത് യോജിച്ച പരിഹാര മാർഗങ്ങൾ കണ്ടെത്തുമെന്നും മന്ത്രി അറിയിച്ചു.


ഇ.എസ്.എ (ESA), ഇ.എസ്.ഇസഡ് (ESZ), കസ്തൂരിരംഗൻ, ഗാഡ്ഗിൽ റിപ്പോർട്ട് തുടങ്ങിയ വിഷയങ്ങളിൽ ജനങ്ങളെ ദ്രോഹിക്കുന്ന നടപടികൾ ഉണ്ടാവില്ലെന്നും, തികച്ചും ജനപക്ഷത്ത് നിന്നുകൊണ്ടുള്ള തീരുമാനങ്ങൾ മാത്രമേ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുകയുള്ളൂ എന്നും പരിസ്ഥിതി മന്ത്രി സണ്ണി ജോസഫും ഉറപ്പുനൽകി.

വിഷയങ്ങൾ കൂടുതൽ

വിശദമായി ചർച്ച ചെയ്യുന്നതിനായുള്ള തുടർ കൂടിക്കാഴ്ചകൾ പിന്നീട് നടത്തുന്നതാണെന്ന് ഇരുമന്ത്രിമാരും അറിയിക്കുകയും ചെയ്തു.

കർഷക സംഘടനകളും ആയി ചർച്ച നടത്തി വനംവകുപ്പ് മന്ത്രി

വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി വനം മന്ത്രി ഷിബു ബേബി ജോണും വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അടക്കം വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ കർഷക സംഘടനകളും ആയി നടത്തിയ ചർച്ചയിൽ പങ്കെടുത്തു.

/പ്രധാന തീരുമാനങ്ങൾ /

1. ഇന്ത്യാ രാജ്യത്തിനും കേരള സംസ്ഥാനത്തിനും വന നയം ഉണ്ടെങ്കിലും കൃത്യമായ വന്യജീവി നയം ഇല്ലാത്തത്‌ വന്യജീവി പ്രശ്നം പരിഹരിക്കുന്നതിൽ ഒരു നിർണായക പോരായ്മയാണ് എന്ന കിഫqയുടെ അഭിപ്രായം പരിഗണിച്ചുകൊണ്ട് ഒരു മാസത്തിനുള്ളിൽ വിശദമായ വന്യജീവി നയം തയ്യാറാക്കുന്നതാണ്.

2. റവന്യൂ ഭൂമിയിലെ മരം മുറിക്കൽ, ഫോറസ്റ്റ് അതിർത്തിയിലുള്ള സ്ഥലം വിൽക്കൽ തുടങ്ങിയ കാര്യങ്ങൾക്ക് ഫോറസ്റ്റ് NOC ലഭിക്കുന്നതിനുള്ള കാലതാമസം ചൂണ്ടിക്കാണിച്ചതിന്റെ അടിസ്ഥാനത്തിൽ നിശ്ചിത സമയത്തിനുള്ളിൽ NOC കിട്ടിയില്ലെങ്കിൽ deemed NOC ആയി പരിഗണിച്ചികൊണ്ട് കർഷകർക്ക് മരം വെട്ടലും സ്ഥല വില്പനയുമായി മുന്നോട്ടുപോകാവുന്നതാണ്. ആയതിനുള്ള ഉത്തരവ് പ്രത്യേകം ഇറക്കുന്നതാണ്.

3. വന്യജീവി ആക്രമണം മൂലം മരണങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ അവർക്ക് ലഭിക്കേണ്ട നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും, വിവിധ സർട്ടിഫിക്കറ്റ് കളക്ഷൻ ഉൾപ്പെടെ, വനം വകുപ്പിൽ നിന്ന് തന്നെ ചെയ്തു കൊടുക്കുന്നതാണ്.

4. അടുത്ത മൂന്നുമാസത്തേക്ക് കാട്ടുപന്നികളെ നിർമാർജനം ചെയ്യാൻ സംസ്ഥാനത്തുടനീളം സ്പെഷ്യൽ ഡ്രൈവ് നടത്തുന്നതാണ്.

5. വയനാട് ജില്ലയിൽ അടിയന്തരമായി കാരിയിങ് കപ്പാസിറ്റി പഠനം നടത്താൻ വൈൽഡ് ലൈഫ് ഇൻസ്റ്റ്യൂട്ട് ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളെ ഏല്പിക്കുന്നതാണ്.

Minister Shibu Baby John says priority should be given to the people, not the forest side

Related Stories
യുകെയെ ഞെട്ടിച്ച ഗ്രൂമിങ് ഗാങ് റിപ്പോർട്ട് പുറത്ത്. യുകെയിൽ ഇസ്ലാമിക ഭീകര ജിഹാദിനെതിരെ പ്രതിഷേധം ശക്തമാകുന്നു

Jun 22, 2026 01:23 PM

യുകെയെ ഞെട്ടിച്ച ഗ്രൂമിങ് ഗാങ് റിപ്പോർട്ട് പുറത്ത്. യുകെയിൽ ഇസ്ലാമിക ഭീകര ജിഹാദിനെതിരെ പ്രതിഷേധം ശക്തമാകുന്നു

യുകെയെ ഞെട്ടിച്ച ഗ്രൂമിങ് ഗാങ് റിപ്പോർട്ട് പുറത്ത്. യുകെയിൽ ഇസ്ലാമിക ഭീകര ജിഹാദിനെതിരെ പ്രതിഷേധം...

Read More >>
കശുവണ്ടി അഴിമതിക്കേസ് : വിജയൻ സംരക്ഷിച്ച ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ചന്ദ്രശേഖരനെ പ്രൊസിക്യൂട്ട് ചെയ്യാൻ കോൺഗ്രസ് സർക്കാർ അനുവാദം നൽകി

Jun 22, 2026 11:47 AM

കശുവണ്ടി അഴിമതിക്കേസ് : വിജയൻ സംരക്ഷിച്ച ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ചന്ദ്രശേഖരനെ പ്രൊസിക്യൂട്ട് ചെയ്യാൻ കോൺഗ്രസ് സർക്കാർ അനുവാദം നൽകി

കശുവണ്ടി അഴിമതിക്കേസ് : വിജയൻ സംരക്ഷിച്ച ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ചന്ദ്രശേഖരനെ പ്രൊസിക്യൂട്ട് ചെയ്യാൻ കോൺഗ്രസ് സർക്കാർ അനുവാദം...

Read More >>
കൊട്ടിയൂർ ഉത്സവനഗരി ശുചീകരിച്ച് യൂത്ത് കെയർ. സാമൂഹിക സേവനത്തിൽ മാതൃകയായി യൂത്ത് കോൺഗ്രസ്

Jun 22, 2026 09:12 AM

കൊട്ടിയൂർ ഉത്സവനഗരി ശുചീകരിച്ച് യൂത്ത് കെയർ. സാമൂഹിക സേവനത്തിൽ മാതൃകയായി യൂത്ത് കോൺഗ്രസ്

കൊട്ടിയൂർ ഉത്സവനഗരി ശുചീകരിച്ച് യൂത്ത് കെയർ. സാമൂഹിക സേവനത്തിൽ മാതൃകയായി യൂത്ത്...

Read More >>
വനം വകുപ്പ് ജനകീയമായി തുടങ്ങി. വെണ്ടേക്കുംചാലിലെ പുലിയാക്രമണത്തിൽ അടിയന്തര ഇടപെടൽ നടത്തി വനപാലകർ മാതൃകയാകുന്നു

Jun 22, 2026 06:27 AM

വനം വകുപ്പ് ജനകീയമായി തുടങ്ങി. വെണ്ടേക്കുംചാലിലെ പുലിയാക്രമണത്തിൽ അടിയന്തര ഇടപെടൽ നടത്തി വനപാലകർ മാതൃകയാകുന്നു

വനം വകുപ്പ് ജനകീയമായി തുടങ്ങി. വെണ്ടേക്കുംചാലിലെ പുലിയാക്രമണത്തിൽ അടിയന്തര ഇടപെടൽ നടത്തി വനപാലകർ...

Read More >>
നിങ്ങൾ ഞങ്ങൾക്കാരുമല്ല. നോ ഹഗ്: റിട്ട മുഖ്യമന്ത്രി വിജയനെ കടുത്ത ഭാഷയിൽ വിമർശിച്ച് ശ്രീനാദേവി കുഞ്ഞമ്മയുടെ പോസ്റ്റിങ്ങ്

Jun 14, 2026 10:30 AM

നിങ്ങൾ ഞങ്ങൾക്കാരുമല്ല. നോ ഹഗ്: റിട്ട മുഖ്യമന്ത്രി വിജയനെ കടുത്ത ഭാഷയിൽ വിമർശിച്ച് ശ്രീനാദേവി കുഞ്ഞമ്മയുടെ പോസ്റ്റിങ്ങ്

നിങ്ങൾ ഞങ്ങൾക്കാരുമല്ല. നോ ഹഗ്: റിട്ട മുഖ്യമന്തി വിജയനെ കടുത്ത ഭാഷയിൽ വിമർശിച്ച് ശ്രീനാദേവി കുഞ്ഞമ്മയുടെ...

Read More >>
കഴിഞ്ഞ 13 വർഷമായി അഡ്വക്കേറ്റ് കെ ബി പ്രദീപ് കൊട്ടിയൂരിലുണ്ട്. 13 പ്രദീപിനെ ചതിച്ചോ?

Jun 13, 2026 10:05 AM

കഴിഞ്ഞ 13 വർഷമായി അഡ്വക്കേറ്റ് കെ ബി പ്രദീപ് കൊട്ടിയൂരിലുണ്ട്. 13 പ്രദീപിനെ ചതിച്ചോ?

കഴിഞ്ഞ 13 വർഷമായി അഡ്വക്കേറ്റ് കെ ബി പ്രദീപ് കൊട്ടിയൂരിലുണ്ട്. 13 പ്രദീപിനെ...

Read More >>
Top Stories